12:47pm 12 November 2026
NEWS
തണൽ വില്ല്യാപ്പള്ളി മെഗാ warm up പരിപാടി – ശ്രദ്ധേയമായി
27/12/2025  12:04 PM IST
nila
തണൽ വില്ല്യാപ്പള്ളി മെഗാ warm up പരിപാടി – ശ്രദ്ധേയമായി

തണൽ വില്ല്യാപ്പള്ളി warm up ഖത്തർ കൂട്ടായ്മയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച WarmUP – MegaEvent  വിജയകരമായി നടന്നു.

പ്രതിവാര വ്യായാമ പരിശീലനത്തിന്റെ ഭാഗമായാണ് മെഗാ warm up പരിപാടി സംഘടിപ്പിച്ചത്  ചടങ്ങിൽ ഇല്യാസ് മാസ്റ്റർ സ്വാഗതം പറഞ്ഞു. ഫൈസൽ അരോമ അധ്യക്ഷത വഹിച്ചു.
പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം ഡോ. ഉസ്മാൻ കക്കാട്ട് നിർവഹിച്ചു. WarmUP പരിപാടിയിൽ സ്ഥിരമായി വ്യായാമ പരിശീലനം നൽകിവരുന്ന ചൂരക്കൊടി കളരി ടീമിനെ ചടങ്ങിൽ മൊമെന്റോ നൽകി ആദരിച്ചു. WarmUP പരിപാടിക്കായി സ്ഥിരമായി ഫ്ലയറുകൾ ഡിസൈൻ ചെയ്ത് നൽകുന്ന ഷംസീർ കെ.കെയെയും പ്രത്യേകമായി ആദരിച്ചു.

പരിപാടിയിൽ നാസർ നീലിമ, സത്താർ തുണ്ടിയിൽ, ഡോ. ഷഫീഖ്, ഡോ. നവാസ്, പി.വി.എ. നാസർ, മുഹമ്മദ് (ചൂരക്കൊടി കളരി) എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. 

WarmUP പരിപാടിയുടെ പ്രവർത്തനങ്ങളും ലക്ഷ്യങ്ങളും കോർഡിനേറ്റർ നജീബ് അടിക്കൂൽ വിശദീകരിച്ചു. തുടർന്ന് ഷംസീർ നന്ദി പ്രകാശനം നടത്തി.
MegaEvent-ന്റെ കോർഡിനേഷൻ WarmUP ആക്റ്റീവ് മെംബേഴ്സ് (അഷ്‌റഫ് മാഞ്ചക്കണ്ടി & ടീം) 

WarmUP – MegaEvent ആരോഗ്യബോധവും സൗഹൃദവും ശക്തിപ്പെടുത്തുന്ന ഒരുമിച്ചുള്ള ഒരു മാതൃകാ പരിപാടിയായി മാറിയതായി സംഘാടകർ അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img